8.99 ലക്ഷം BPL കുടുംബങ്ങൾക്ക് ഇനി സൗജന്യ കുടിവെള്ളം
പാലക്കാട് :- ബി.പി.എൽ കുടുംബങ്ങൾക്കുള്ള സൗജന്യ കുടിവെള്ളപദ്ധതിയിലെ അപേക്ഷകരുടെ അർഹതാ പരിശോധന പൂർത്തിയായി. സംസ്ഥാനത്ത് 8,99,652 കുടുംബങ്ങൾക്ക് കുടിവെള്ളം സൗജന്യമാക്കി. മാസ ഉപയോഗം 15,000 ലിറ്ററിന് താഴെയുള്ള കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുക. ജനുവരി 1 മുതലാണ് സൗജന്യ കുടിവെള്ള പദ്ധതിയിൽ നിലവിലുള്ള ഗുണഭോക്തൃ പട്ടിക പുതുക്കുന്നതോടൊപ്പം പുതിയ അപേക്ഷകളും സ്വീകരിച്ചത്. അർഹതാ പരിശോധന നടന്ന കാലയളവിൽ കുടിവെള്ളത്തിന്റെ ബിൽ വന്നവർക്ക് തുക അവരുടെ അക്കൗണ്ടിൽ തിരികെയെത്തും.
പഴയതും പുതിയതുമടക്കം 10,05,761 അപേക്ഷകളാണ് സൗജന്യ കുടിവെള്ളത്തിനായി ലഭിച്ചത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ ഡേറ്റ ഉപയോഗിച്ച് അർഹതാപരിശോധനത്തി ബി.പി.എൽ കാർഡ് ഉടമകളാണെന്ന് ഉറപ്പുവരുത്തി. റേഷൻകാർഡിലെ പൊരുത്തക്കേടുകൾ കാരണം അപേക്ഷകരിൽ 4,191 പേർ പുറത്തായി. അപേക്ഷകരിൽ കുടിശ്ശികയുള്ള 9,981 പേരും പുറത്തായി. 22,376 അപേക്ഷകളിൽ പേരുകളിൽ പൊരുത്തക്കേടുണ്ടായിരുന്നു. മറ്റ് പ്രശ്നങ്ങൾ കാരണം 25,568 പേരെയും ഒഴിവാക്കേണ്ടി വന്നു. ശേഷിച്ച 8,99,652 പേരെ ഉൾപ്പെടുത്തിയാണ് അന്തിമ ഗു ണഭോക്തൃപട്ടിക തയ്യാറാക്കിയത്. സൗജന്യ കുടിവെള്ളപദ്ധതിയിൽ ഉൾപ്പെട്ടവരുടെ പ്രതിമാസ ഉപഭോഗം 15,000 ലിറ്ററിൽക്കൂടുതലായാൽ ഇവർ ആനുകൂല്യത്തിൽ നിന്ന് പുറത്താകും.

No comments
Post a Comment