Header Ads

  • Breaking News

    കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് ഏഴും വയലിൽ തുടക്കമായി




    മാതമംഗലം: കേരളാ മോട്ടോര്‍ സ്‌പോര്‍ട്‌സ് വെല്‍ഫെയര്‍ സൊസൈറ്റി, രാജസ്ഥാന്‍ മോട്ടോര്‍ സ്‌പോര്‍ട്‌സ് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന കേരളാ അഡ്വഞ്ചര്‍ ട്രോഫി സീസണ്‍ 7 ന് തുടക്കമായി. 

    ഇന്ന് രാവിലെ ഏഴും വയലിൽ ആരംഭിച്ച പരിപാടി ഇന്ത്യന്‍ മോട്ടോര്‍സ്‌പോര്‍ട്‌സിന്റെ നെടുംതൂണായ ഹരിസിംഗിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തിക്കൊണ്ട് 'ഹരി സിംഗ് നഗര്‍ എന്ന പേര് നല്‍കിയ സ്ഥലത്താണ് നടക്കുന്നത്. 

    രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ ഡ്രൈവര്‍സും അന്താരാഷ്ട്ര നിലവാരമുള്ള ഓഫ്-റോഡേഴ്സും പങ്കെടുക്കുന്നുണ്ട്. 

    ഇവന്റ് അഡ്വഞ്ചറും സ്‌പോര്‍ട്സും ഒരുമിക്കുന്ന കേരളത്തിലെ വലിയ വേദിയാണ് ഏഴും വയലിൽ ഒരുക്കിയിട്ടുള്ളത്. 

    ഒമ്പത് കാറ്റഗറികളായി 150 പേരാണ് മത്സരത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുളളത്. 

    വനിതാ കാറ്റഗറിയും ഉണ്ട്.

    വിജയികള്‍ക്ക് രാജ്യത്തെ തന്നെ ഉയര്‍ന്ന സമ്മാനത്തുകയായ 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് ലഭിക്കുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള ട്രാക്ക് ഡിസൈനാണ് ഒരുക്കിയത്. 

    മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ഒരുക്കിയിട്ടുണ്ട്.

    പരിപാടിയില്‍ വീക്ഷിക്കാന്‍ എത്തിയവര്‍ക്ക്  എല്ലാ സുരക്ഷാ മുന്‍കരുതലും ഏര്‍പ്പാടാക്കിയിട്ടുണ്ട്.

    ആംബുലന്‍സ് മെഡിക്കല്‍  ടീം അടക്കമുള്ള മെഡിക്കല്‍ എമര്‍ജന്‍സി സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

    മോട്ടോര്‍സ്‌പോര്‍ട്സിന്റെ ആവേശവും അഡ്വഞ്ചറിന്റെ ആവാഹവും ഒരുമിക്കുന്ന ഈ വേദി, കേരളത്തിലെ സ്‌പോര്‍ട്‌സ് ടൂറിസത്തിന് വലിയൊരു മുന്നേറ്റമാകുമെന്ന് പ്രതീക്ഷിക്കുന്നതായി എം.വിജിന്‍ എംഎല്‍എ പറഞ്ഞു.

     രാവിലെ  ഭവാനി സര്‍വ്വശാ പരിസരത്ത് നിന്ന് റാലിയില്‍ പങ്കെടുക്കുന്ന വാഹനങ്ങളുമായുള്ള റാലി ഫ്‌ളാഗ് ഓഫ് എം എൽ എ നിർവഹിച്ചു.

     15 എക്കറിലധികം സ്ഥലത്ത് 2 വേദികളിലായിട്ടാണ് മത്സരം നടക്കുന്നത്.

     പ്രാദേശിക ഫുഡ് കോര്‍ട്ടുകളും, തണ്ണീര്‍ പന്തലും ഉണ്ടാകും., ഭിന്ന ശേഷിക്കാര്‍ക്കായി പ്രതേക വേദി ഏര്‍പ്പെടുങ്ങിയിട്ടുണ്ട്. 

    അവരില്‍ ആഗ്രഹം ഉള്ളവര്‍ക്കായി പരിചയ സമ്പന്നരായ ഡ്രൈവര്‍മാരെ ഉള്‍പ്പെടുത്തി സ്‌പെഷല്‍ റൈഡ് സംഘടിപ്പിക്കും. 

    ആലക്കാട് വായനശാല മുതല്‍ ഏഴും വയലിലേക്ക് സൗജന്യ ഓട്ടോ സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad