Header Ads

  • Breaking News

    31കുപ്പിമാഹി മദ്യവുമായി രണ്ടു പേർ പിടിയിൽ



    കൂത്തുപറമ്പ്: സ്‌കൂട്ടറിൽ വില്പനക്കായി കടത്തുകയായിരുന്ന 31കുപ്പി മാഹി മദ്യവുമായി രണ്ടു പേരെ എക്സൈസ് സംഘം പിടികൂടി.19കുപ്പി മാഹി മദ്യവുമായി പാത്തിക്കൽ സ്വദേശി കെ പി ബാലൻ, 12 കുപ്പി മാഹി മദ്യവുമായി ചെണ്ടയാട് സ്വദേഹി എം.സി. ഗംഗാധരൻ എന്നിവരെയാണ് കൂത്തുപറമ്പ് എക്സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ പി. എ. ബഷീർ, പ്രിവൻ്റീവ് ഓഫീസർ പി. അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
    നിയമസഭ ഇലക്ഷൻ സ്പെഷ്യൽ എൻഫോഴ്‌സ്മെന്റ് ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച കെ എൽ 58 എ എഫ് 9031, കെ എൽ 58. എഎഫ്2158 നമ്പർ സ്‌കൂട്ടറുകൾ കസ്റ്റഡിയിലെടുത്തു വാഹന പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) നജീബ്. കെ. കെ, കണ്ണൂർ ഐബി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് ) ഷാജി. യു, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) മാരായ റോഷിത്ത്. പി,പ്രജീഷ് കോട്ടായി,ഹരികൃഷ്ണൻ. കെ. സി, വിനേഷ് വി എൻ,സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണു. എൻ.സി, സുബിൻ. എം,സജേഷ് സി കെ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ സോൾദേവ് എന്നിവരും ഉണ്ടായിരുന്നു.

    No comments

    Post Top Ad

    Post Bottom Ad