Header Ads

  • Breaking News

    മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 14 ലക്ഷം രൂപ; പരിക്കേറ്റവര്‍ക്കും ധനസഹായം




    തൃശ്ശൂർ മുണ്ടത്തിക്കോട്ട് വെടിക്കെട്ട് നിർമ്മാണശാലയിലുണ്ടായ ദാരുണമായ അപകടത്തില്‍ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.

    ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ദുരന്തബാധിതർക്ക് താങ്ങായി മാറുന്ന നിർണ്ണായക തീരുമാനങ്ങള്‍ കൈക്കൊണ്ടത്.
    അപകടത്തില്‍ മരിച്ചവരുടെ ഓരോ കുടുംബത്തിനും 14 ലക്ഷം രൂപ വീതം ധനസഹായം നല്‍കാൻ സർക്കാർ തീരുമാനിച്ചു. ഇതില്‍ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ബാക്കി 4 ലക്ഷം രൂപ സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍ നിന്നുമാണ് അനുവദിക്കുക. കൂടാതെ, സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവർക്ക് രണ്ട് ലക്ഷം രൂപ വീതവും സഹായം നല്‍കും. ദുരന്തത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സുരക്ഷാ മാനദണ്ഡങ്ങളില്‍ വീഴ്ചയുണ്ടായോ എന്നതിനെക്കുറിച്ചും സമഗ്രമായി അന്വേഷിക്കാൻ ജുഡീഷ്യല്‍ അന്വേഷണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു.

    No comments

    Post Top Ad

    Post Bottom Ad