ഗര്‍ഭിണിയായ യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയല്‍
_*കണ്ണൂര്‍* : യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നാലു മാസം ഗര്‍ഭിണിയായ ഇട്ടിവ ഫില്‍ഗിരി ചരുവിള പുത്തന്‍ വീട്ടില്‍ സുബിന്റെ ഭാര്യ ശരണ്യയെ (26) ആണു മരിച്ച നിലയില്‍ കണ്ടെത്തിയത്._
_കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ അയല്‍വീട്ടിലെ കുട്ടിയാണ് മൃതദേഹം കണ്ടത്. ഒരു വര്‍ഷം മുന്‍പാണ് കണ്ണൂര്‍ സ്വദേശിയായ ശരണ്യയും സുബിനും വിവാഹം കഴിച്ചത്. ഇരുവരുടേയും പ്രണയവിവാഹമായിരുന്നു._
_ഇന്നലെ വൈകിട്ട് അടുത്ത വീട്ടിലെ കുട്ടി സ്‌കൂളില്‍ പോയി വന്ന ശേഷം ശരണ്യ താമസിക്കുന്ന വീട്ടിലേക്ക് കയറിയപ്പോഴാണു കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ ശരണ്യയെ കണ്ടെത്തിയത്._
_മകളുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കുമെന്നും പലപ്പോഴും സുബിന്‍ മര്‍ദിക്കുന്നതായി അമ്മയെ ഫോണില്‍ വിളിച്ചു പറയുമായിരുന്നു എന്നും ശരണ്യയുടെ പിതാവ് ചന്ദ്രന്‍ പറഞ്ഞു._
No comments
Post a Comment