പോലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവം ; കൊലക്കേസ് പ്രതി ഉൾപ്പടെ രണ്ടുപേർ പിടിയിൽ
കൂത്തുപറമ്പ് :- കൂത്തുപറമ്പ് ചെറുവാഞ്ചേരിയിൽ പോലീസുകാരൻ്റെ വീടിന് നേരെ ബോംബെറിഞ്ഞ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. സലാഹുദ്ധീൻ കൊലക്കേസ് പ്രതിയായ കോളയാട് സ്വദേശി കെ.രാഹുൽ, കാക്കയങ്ങാട് മുഴക്കുന്ന് സ്വദേശി പി.ജിതിൻ എന്നിവരാണ് അറസ്റ്റിലായത്.
കണ്ണവം പോലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കണ്ണവം സ്‌റ്റേഷനിലെ സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ അർജുനന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. ബോംബ് പൊട്ടിയിരുന്നില്ല. ബൈക്കിലെത്തില രണ്ടംഗ സംഘമാണ് വീടിന് നേരെ ബോംബെറിഞ്ഞത്. ബോംബ് വീടിനു മുന്നിൽ കൊണ്ടുവെച്ചതാകാം എന്നായിരുന്നു പോലീസ് നിഗമനം. തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

No comments
Post a Comment