Header Ads

  • Breaking News

    യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി



    പരിയാരം: പാണപ്പുഴ ഭൂദാനത്ത് യുവാവിനെ വീടിനകത്തെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂദാനം കിഴക്കേപ്പുരയിൽ കെ.പി. ആദർശിനെയാണ് (22) ഇന്ന് രാവിലെ പതിനൊന്നരയോടെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

    പയ്യന്നൂർ വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനായിരുന്നു ആദർശ്. കെ.പി. രാജീവൻ - ഷൈനി ദമ്പതികളുടെ മകനാണ്. ആനന്ദ് ഏക സഹോദരനാണ്. മരണവിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. സംസ്കാരം കള്ളക്കാംതോട് പൊതുശ്മശാനത്തിൽ നടന്നു.

    No comments

    Post Top Ad

    Post Bottom Ad