കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു.
തലശേരി :പയ്യന്നൂർ രാമന്തളി കക്കം പാറയിൽ വീട്ടമ്മയേയും പെൺ മക്കളെയും മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത കേസിൽ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് തലശേരി സെഷൻസ് കോടതി വെറുതെവിട്ടു. കക്കം പാറ ചിറ്റടിയിലെ റിയേഷ്,മനോജ്, ബിജിലേഷ്, യശോദ ,അഭിലാഷ്, രാജൻ എന്നിവരെയാണ് വെറുതെ വിട്ടത്.
20
24 മെയ് മാസം 16നാണ് കേസിനാസ്പദമായ സംഭവം. കക്കംപാറ ചിറ്റടിയിലെ പരാതിക്കാരിയെയും രണ്ട് പെൺമക്കളേയു മാണ് അയൽ വാസികളായഇതര സമുദായത്തിൽപ്പെട്ടപ്രതികൾ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
വസ്തുവിലെ അതിരുകയ്യാല നശിപ്പിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത കേസിൽ എസ്.സി.എസ്.ടി. പ്രിവെൻഷൻ ഓഫ് അട്രോസിറ്റീസ് ആക്ട് പ്രകാരവും ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവും പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് പ്രതികളെ വെറുതെ വിട്ടുകൊണ്ട് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് നിസാർ അഹമ്മദ് ഉത്തരവിട്ടത്. പ്രതികൾക്കു വേണ്ടി അഡ്വ: ടി.വി. വിനീഷ് ഹാജരായി.
No comments
Post a Comment