ഭിന്നശേഷി കോർപറേഷൻ ജില്ലാ ഓഫീസ് മട്ടന്നൂരിൽ പ്രവർത്തനം ആരംഭിച്ചു
മട്ടന്നൂർ: ഭിന്നശേഷി കോർപറേഷൻ ജില്ലാ ഓഫീസ് മട്ടന്നൂർ റവന്യു ടവറിൽ പ്രവർത്തനം ആരംഭിച്ചു. മന്ത്രി ആർ. ബിന്ദു ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു.കേരളം ഇന്ത്യയിലെ ഏറ്റവും മികച്ച ഭിന്നശേഷി സൗഹാർദ സംസ്ഥാനമായി മാറി വളരുകയാണെന്ന് മന്ത്രി പറഞ്ഞു.കെ.കെ ശൈലജ എംഎൽഎ അധ്യക്ഷത വഹിച്ചു.
മട്ടന്നൂർ മുനിസിപ്പൽ ചെയർപേഴ്സൺ എൻ. ഷാജിത്ത്, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള എന്നിവർ മുഖ്യാതിഥികളായിരുന്നു. ഭിന്നശേഷി ക്ഷേമ കോർപറേഷൻ എംഡി കെ.മൊയ്തീൻ കുട്ടി, സംസ്ഥാന ഭിന്ന ശേഷി ക്ഷേമ കോർപറേഷൻ ചെയർപേഴ്സൻ എം.വി. ജയഡാളി, പടിയൂർ കല്ല്യാട് പഞ്ചായത്ത് പ്രസിഡന്റ് ടി. ശ്രീജ, ഒ. വിജയൻ, ഗിരീഷ് കീർത്തി, ടി. ജയകുമാർ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പി. ബിജു എന്നിവർ പ്രസംഗിച്ചു.
No comments
Post a Comment