വ്യാജ മരണ സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി: മുൻ ഉദ്യോഗസ്ഥനെതിരെ കേസ്
കണ്ണൂർ: വ്യാജ മരണ സർട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയ കണ്ണൂർ കോർപ്പറേഷൻ മുൻ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു.
കോർപ്പറേഷൻ ഓഫീസ് ജനന മരണ രജിസ്ട്രാർ ആയിരുന്ന ചിറക്കല്‍ സ്വദേശി എം.പ്രകാശനെ( 63) തിരെയാണ് കോർപ്പറേഷൻ സെക്രട്ടറിയുടെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്തത്.
1999 ജൂലായ് 10 ന് പള്ളിക്കുന്ന് ചാലാടുള്ള വസതിയില്‍ മരണപ്പെട്ട സ്ത്രീ 2018 മാർച്ച് 20 ന് കോർപ്പറേഷൻ പരിധിയിലെ എളയാവൂർ എന്ന സ്ഥലത്ത് മരണപ്പെട്ടതായി കാണിച്ച് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് സെക്രട്ടറി ടൗണ്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
റിപ്പോർട്ട് കോർപ്പറേഷൻ രജിസ്ട്രാർക്ക് അയച്ച് സ്ത്രീയുടെ മരണ സർട്ടിഫിക്കറ്റ് ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
No comments
Post a Comment