Header Ads

  • Breaking News

    കണ്ണൂർ മാവിലായിയിൽ വായനശാലയ്ക്ക് നേരെ ആക്രമണം; ജനൽ ചില്ലകൾ തകർത്തു

    കണ്ണൂർ: മാവിലായി മൂന്നാം പാലം നവജീവൻ വായനശാലയ്ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. കോൺഗ്രസ് നിയന്ത്രണത്തിലുള്ള വായനശാലയുടെ ജനൽ ചില്ലകൾ അക്രമികൾ പൂർണ്ണമായും അടിച്ചുതകർത്തു. പ്രദേശത്ത് രാഷ്ട്രീയ സംഘർഷം നിലനിൽക്കുന്നതിനിടെയാണ് വായനശാലയ്ക്ക് നേരെ വീണ്ടും അക്രമമുണ്ടായിരിക്കുന്നത്.

    സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് പ്രാദേശിക നേതൃത്വം ആരോപിച്ചു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂർവ്വമായ ശ്രമമാണിതെന്നും മുൻപും പലതവണ ഈ വായനശാലയ്ക്ക് നേരെ സമാനമായ രീതിയിൽ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും കോൺഗ്രസ് പ്രവർത്തകർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad