Header Ads

  • Breaking News

    ജില്ലയിൽ കൊടുംചൂട് ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്ക് മാർഗനിർദേശങ്ങളുമായി ദുരന്ത നിവാരണ അതോറിറ്റി





    കണ്ണൂർ :- ജില്ലയിൽ കടുത്ത വേനൽ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന പ്രവർത്തകർക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വേനൽക്കാല മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

    *പ്രചാരണത്തിന് ഇറങ്ങുമ്പോൾ കൈയിൽ ഒരു കുപ്പി കുടി വെള്ളം കരുതുക. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേള കളിൽ വെള്ളം കുടിക്കുന്നത് ശീലമാക്കുക.

    * ഒ.ആർ.എസ്., ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങവെള്ളം, സംഭാരം (മോര്) എന്നിവ ശരീരത്തിലെ ലവണാംശം നിലനിർത്താൻ സഹാ യിക്കും.

    * അമിതമായ ചായ, കാപ്പി, കാർബണേറ്റഡ് പാനീയങ്ങൾ, മദ്യം എന്നിവ ഒഴിവാക്കുക. ഇവ ശരീരത്തെ കൂടുതൽ നിർജ്ജലീകരണ ത്തിലേക്ക് നയിക്കും.

    * നേരിട്ടുള്ള വെയിൽ ഏൽക്കുന്ന രാവിലെ 11 മുതൽ വൈകി ട്ട് മൂന്നുവരെയുള്ള സമയം വീടുകൾ കയറിയുള്ള പ്രചാരണം പര മാവധി ഒഴിവാക്കുക. ഈ സമയം യോഗങ്ങൾക്കോ ഇൻഡോർ പ്ര വർത്തനങ്ങൾക്കോ ഉപയോഗിക്കാം.

    * കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്ര ങ്ങൾ ധരിക്കുക. ഇത് വായുസഞ്ചാരത്തിന് സഹായിക്കും.

    * വെയിലത്തിറങ്ങുമ്പോൾ കുട, വീതിയുള്ള തൊപ്പി, സൺഗ്ലാ സ് എന്നിവ ഉപയോഗിക്കുക.

    * എളുപ്പത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക. പഴകിയ ഭക്ഷണം ഒഴിവാക്കുക.

    * വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയ ജലാംശം കൂടുതലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

    * അമിതമായ ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ശരീരം ചുവന്നു തടിക്കൽ എന്നിവ കണ്ടാൽ ഉടൻ തണലുള്ള സ്ഥ ലത്തേക്ക് മാറി വിശ്രമിക്കുക.


    No comments

    Post Top Ad

    Post Bottom Ad