Header Ads

  • Breaking News

    വായ്പ്പ തിരിച്ചടയ്ക്കാൻ വിളിക്കുന്നത് ആത്മഹത്യാ പ്രേരണയല്ല ; സുപ്രീം കോടതി

    ന്യൂഡല്‍ഹി : കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നത് നിയമപരമായ കാര്യമാണെന്നും, ഇതിനായി കടക്കാരനെ വിളിക്കുന്നത് ആത്മഹത്യാ പ്രേരണാ കുറ്റത്തിന്റെ പരിധിയില്‍ വരില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.ജസ്റ്റിസുമാരായ മനോജ് മിശ്ര,മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്.ഒരാള്‍ നല്‍കിയ പണം തിരികെ ആവശ്യപ്പെടുന്നത് നിയമപരമായ കാര്യമാണ്.വ്യക്തമായ തെളിവുകളോ പ്രകോപനങ്ങളോ ഇല്ലാതെ ഇതിനെ ക്രിമിനല്‍ കുറ്റമായി കാണാനാവില്ല.ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 306-ാാം വകുപ്പ് (ആത്മഹത്യാ പ്രേരണ) അനുസരിച്ച്‌ ഒരാളെ കുറ്റക്കാരനായി കണ്ടെത്തണമെങ്കില്‍ അയാള്‍ മരിക്കാൻ പ്രേരിപ്പിക്കുന്ന തരത്തില്‍ സജീവമായ പങ്കുവഹിക്കുകയോ മനഃപൂർവം സഹായിക്കുകയോ വേണം.വെറും ഫോണ്‍ വിളികള്‍ ഇതിന് ആധാരമാക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി._

    No comments

    Post Top Ad

    Post Bottom Ad