Header Ads

  • Breaking News

    വാട്‌സ്ആപ്പിൽ ഇനി 'നോയ്‌സ് ക്യാൻസലേഷൻ'; കോളുകൾക്കിടയിലെ പുറംശബ്ദങ്ങൾക്ക് വിട




    ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപയോക്താക്കൾ ഏറെ കാലമായി കാത്തിരുന്ന വിപ്ലവകരമായ മാറ്റം വരുന്നു. ഓഡിയോ, വീഡിയോ കോളുകൾക്കിടയിലെ അനാവശ്യ പുറംശബ്ദങ്ങൾ (Background Noise) ഒഴിവാക്കി സംഭാഷണം കൂടുതൽ വ്യക്തമാക്കുന്ന 'വോയ്‌സ് ക്യാൻസലേഷൻ' ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്.

    നിലവിൽ പരീക്ഷണ ഘട്ടത്തിലുള്ള ഈ ഫീച്ചർ ആൻഡ്രോയിഡിലെ ഏറ്റവും പുതിയ ബീറ്റ പതിപ്പിലാണ് (2.26.11.8) കണ്ടെത്തിയത്. വാബീറ്റ ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം ഉടൻ തന്നെ ഇത് എല്ലാ ഉപയോക്താക്കൾക്കുമായി പുറത്തിറക്കും.


    No comments

    Post Top Ad

    Post Bottom Ad