Header Ads

  • Breaking News

    പാപ്പിനിശേരി ഓവര്‍ ബ്രി‌ഡ്ജില്‍ ഗുരുതര തകരാറുകള്‍; തുറക്കുന്നത് വൈകും


    അറ്റകുറ്റ പ്രവൃത്തികള്‍ക്കായി അടച്ചിട്ട പാപ്പിനിശേരി ഓവർ ബ്രിഡ്ജ് തുറന്ന് കൊടുക്കുന്നത് വൈകും.മാർച്ച്‌ അഞ്ചിന് പ്രവൃത്തി പൂർത്തീകരിച്ച്‌ പാലം തുറന്നു കൊടുക്കുമെന്ന് അറിയിച്ചിരുന്നുവെങ്കിലും പാലത്തില്‍ കണ്ടെത്തിയ ഗുരുതരമായ തകരാറുകള്‍ പൂർണമായും പരിഹരിച്ച്‌ മാത്രമേ പാലം തുറന്ന് കൊടുക്കുകയുള്ളുവെന്ന് കെ.വി സൂ മേഷ് എം.എല്‍.എ അറിയിച്ചു.
    ഫെബ്രുവരി അഞ്ചിനാണ് പാലം അടച്ചിട്ട് പ്രവൃത്തി ആരംഭിച്ചത്. മാർച്ച്‌ അഞ്ചിന് പ്രവൃത്തി പൂർത്തിയാക്കി പാലം തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പ്രവൃത്തി പുരോഗമിക്കുമ്ബോള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ തകരാറാണ് കണ്ടെത്തിയത്. പാപ്പിനിശേരി മേല്‍പ്പാലത്തില്‍ ആദ്യഘട്ട നിർമാണം നടത്തിയ പടിഞ്ഞാറ് ഭാഗത്ത് കോണ്‍ക്രീറ്റ് സുരക്ഷിതമാണെങ്കിലും കിഴക്ക് ഭാഗത്തെ സ്പാനുകളില്‍ ഒട്ടുമിക്കവയ്ക്കും കാര്യമായ അപാകമുണ്ടെന്ന് കണ്ടെത്തിയിരുന്നു. കിഴക്ക് ഭാഗത്ത് നാല് മുതല്‍ എട്ട് വരെ സ്പാനുകളുടെ കോണ്‍ക്രീറ്റിന്റെ മേല്‍പ്പാളികള്‍ക്ക് ഗുരുതരമായ അപാകതയാണുള്ളത്. കോണ്‍ക്രീറ്റ് ഇളകിയ ഭാഗത്തെ കമ്ബികള്‍ തുരുമ്ബെടുത്ത നിലയിലായിരുന്നു.

    അപാകതയുള്ള കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പൂർണമായി പൊളിച്ച്‌ മാറ്റി മൈക്രോ കോണ്‍ക്രീറ്റും അതിന് മുകളില്‍ ടാറിംഗും നടത്തി പാലം ബലപ്പെടുതുകയാണ് ചെയ്യുന്നത്. അതിനാല്‍ തന്നെ ഇത് പൂർണമായും പരിഹരിക്കാതെ പാലം തുറന്നുകൊടുക്കാൻ ആവില്ലെന്നാണ് അധികൃതർ പറയുന്നത്. എം.എല്‍.എ കെ.വി സുമേഷിന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച പാലം സന്ദർശിച്ചു.

    പ്രവൃത്തി കാര്യക്ഷമമായി നടക്കുന്നുണ്ട്. തകരാറുകള്‍ പൂർണമായും പരിഹരിച്ചു മാത്രമേ പാലം തുറന്നുകൊടുക്കാൻ ആവുകയുള്ളൂ. ജനങ്ങള്‍ സഹകരിക്കണം എന്നും 
    കെ.വി.സുമേഷ് എം.എല്‍.എ പറഞ്ഞു

    No comments

    Post Top Ad

    Post Bottom Ad