Header Ads

  • Breaking News

    ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസം വരെ ഉപയോഗിക്കാൻ അനുമതി





    ന്യൂഡൽഹി :-  ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസംവരെ അതുപയോഗിക്കാൻ അനുമതി നൽകി മോട്ടോർ വാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതി മുതൽക്കാകും പ്രാബല്യം. കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതി മുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ലിലുള്ളത്.

    നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ നിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്രനിയമങ്ങളിലായി 784 ഭേ ദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്. കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിട്ടിരുന്നു. സെലക്ട് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വീണ്ടും ഭേദഗതി വരുത്തിയാണിപ്പോൾ പുതിയ ബിൽ കൊണ്ടുവന്നത്. 784-ൽ 717 വ്യവസ്ഥകൾ വ്യാ പാരസൗകര്യം വർധിപ്പിക്കാനും 67 എണ്ണം ജനജീവിതം മെച്ചപ്പെടു ത്താനുമായാണ് കുറ്റവിമുക്തമാ ക്കുന്നത്. കുറ്റകൃത്യത്തിന്റെ ഗൗര വമനുസരിച്ച് പിഴകൾ പരിഷ്ക രിക്കുകയും അപ്പീൽ അതോറി റ്റികൾ സ്ഥാപിക്കുകയും ചെയ്യു മെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി ജിതിൻ പ്രസാദ പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad