പൊതുപണിമുടക്ക് ; നാളെ നടത്താനിരുന്ന PSC പരീക്ഷ മാറ്റി
തിരുവനന്തപുരം :- പൊതുപണിമുടക്ക് കണക്കിലെടുത്ത് കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (പിഎസ്‌സി) ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ മാറ്റി. ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്‌തികയിലേയ്ക്കുള്ള ഓൺലൈൻ പരീക്ഷയാണ് മാറ്റിയത്.
ഫെബ്രുവരി 21 ലേയ്ക്കാണ് പരീക്ഷ മാറ്റിയത്. സമയത്തിലും പരീക്ഷ കേന്ദ്രങ്ങളിലും മാറ്റമില്ല. ഉദ്യോഗാർഥികൾ ഇതിനോടകം ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി ഹാജരാകണമെന്ന് പിഎസ്‌സി അറിയിച്ചു.

No comments
Post a Comment