Header Ads

  • Breaking News

    കര്‍ശന നിബന്ധനകളുമായി റെയില്‍വേ ; ബോര്‍ഡിംഗ് സ്റ്റേഷനില്‍ എത്തിയില്ലെങ്കില്‍ സീറ്റ് ഉടൻ നഷ്ടമാകും


    ട്രെയിൻ  യാത്രക്കാർക്കായി പുതിയ കർശന നിബന്ധനകളുമായി റെയില്‍വേ രംഗത്ത്. ഇനി മുതല്‍ റിസർവേഷൻ ടിക്കറ്റെടുത്ത യാത്രക്കാരൻ ടിക്കറ്റില്‍ രേഖപ്പെടുത്തിയ ബോർഡിംഗ് സ്റ്റേഷനില്‍ നിന്ന് തന്നെ ട്രെയിനില്‍ കയറേണ്ടതുണ്ട്.മുൻപ് അടുത്ത രണ്ട് സ്റ്റേഷനുകള്‍ വരെ ഇളവ് ലഭിച്ചിരുന്നുവെങ്കില്‍, പുതിയ നിയമപ്രകാരം നിശ്ചിത സ്റ്റേഷനില്‍ യാത്രക്കാരൻ എത്തിയില്ലെങ്കില്‍ ആ സീറ്റ് ഉടൻ തന്നെ മറ്റൊരാള്‍ക്ക് അനുവദിക്കും. ടിടിഇമാർക്ക് നല്‍കിയിട്ടുള്ള ആധുനിക എച്ച്‌എച്ച്‌ടി ടാബ്‌ലെറ്റുകള്‍ വഴി യാത്രക്കാരുടെ വിവരങ്ങള്‍ തത്സമയം പരിശോധിക്കാൻ കഴിയുന്നതിനാലാണ് ഇത്രയും വേഗത്തില്‍ നടപടിയുണ്ടാകുന്നത്.
    യാത്രക്കാരൻ എത്തിയില്ലെന്ന് ടിടിഇ ടാബ്‌ലെറ്റില്‍ രേഖപ്പെടുത്തിയാലുടൻ ആ സീറ്റ് വെയിറ്റിംഗ് ലിസ്റ്റിലോ ആർഎസിയിലോ ഉള്ള അടുത്ത യാത്രക്കാരന് ഓട്ടോമാറ്റിക്കായി കൈമാറും. സീറ്റ് നഷ്ടപ്പെട്ടാല്‍ ഉടൻ തന്നെ യാത്രക്കാരന്റെ ഫോണിലേക്ക് എസ്‌എംഎസ് ലഭിക്കുകയും ചെയ്യും. അതിനാല്‍, നിശ്ചയിച്ച സ്റ്റേഷനില്‍ നിന്ന് കയറാൻ സാധിക്കില്ലെങ്കില്‍ ട്രെയിൻ പുറപ്പെടുന്നതിന് 24 മണിക്കൂർ മുൻപെങ്കിലും ഐആർസിടിസി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ബോർഡിംഗ് പോയിന്റ് മാറ്റാൻ യാത്രക്കാർ ശ്രദ്ധിക്കണം. അല്ലാത്തപക്ഷം സീറ്റ് നഷ്ടപ്പെടുന്നതിനൊപ്പം ടിക്കറ്റ് തുകയും തിരികെ ലഭിക്കില്ലെന്ന് റെയില്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

    No comments

    Post Top Ad

    Post Bottom Ad