മനോവിഷമമെന്ന് സുഹൃത്തുക്കള്‍; കാസര്‍കോട് യുവാവിന്റേത് തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്
കാസർകോട് മന്നിപ്പാടിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സ്ഥിരീകരിച്ചു.കുട്‌ലു മന്നിപ്പാടി സ്വദേശിയായ സന്ദേശിനെയാണ് (29) സ്വന്തം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ആഴ്ച വാടക ക്വാർട്ടേഴ്‌സില്‍ ആത്മഹത്യ ചെയ്ത വ്ലോഗർ രേഷ്മയുടെ (ചിന്നു പാപ്പു) സുഹൃത്തായിരുന്നു ഇയാള്‍. നേരത്തെ ഡ്രൈവറായി ജോലി ചെയ്തിരുന്ന സന്ദേശ് അടുത്ത കാലത്തായി ഡോർ പോളിഷ് ജോലികളിലായിരുന്നു ഏർപ്പെട്ടിരുന്നത്.
രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട് സന്ദേശിനെ പോലീസ് നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത് എങ്കിലും മരണത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താത്തതിനെ തുടർന്ന് പോലീസ് ഇയാളെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ രേഷ്മയുടെ മരണത്തിന് കാരണം സന്ദേശാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചാരണങ്ങള്‍ നടന്നിരുന്നു. ഈ സൈബർ ആക്രമണങ്ങളിലും രേഷ്മയുടെ വേർപാടിലും സന്ദേശ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നു.
ശനിയാഴ്ച രാത്രി വൈകിയും സുഹൃത്തുക്കള്‍ക്കൊപ്പം ഉണ്ടായിരുന്ന സന്ദേശിനെ ഞായറാഴ്ച പകല്‍ പുറത്തേക്ക് കാണാതായതോടെ നടത്തിയ പരിശോധനയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
No comments
Post a Comment