പൊതുജനം പ്രതികരിച്ചാലേ നാട് നന്നാവൂ; മന്ത്രിയുടെ അഭിനന്ദനം; ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ പ്രഭാവതിയമ്മയാണ് താരം
കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപം ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ കയറ്റിപ്പോകാന്‍ ശ്രമിച്ചയാളെ തടഞ്ഞ് പ്രഭാവതിയമ്മയെ അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍.
വളരെ സന്തോഷമുണ്ടെന്നും ഏറ്റവും മികച്ച കാര്യമാണ് ചെയ്തതെന്നും കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. കെ ബി ഗണേഷ് കുമാര്‍ നേരിട്ട് പ്രഭാവതിയമ്മയുമായി സംസാരിക്കുകയായിരുന്നു.
'ഫുട്പാത്ത് നടന്നു പോകാനുള്ളതാണല്ലോ. പ്രതികരിച്ച രീതിയോട് ബഹുമാനം ഉണ്ട്. പൊതുജനം പ്രതികരിച്ചാല്‍ മാത്രമെ നാട് നന്നാവൂ', എന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
തുടര്‍ന്ന് കാല്‍നട യാത്രക്കാരുടെ സുരക്ഷിത യാത്രക്കായി സര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്ന ആവശ്യം പ്രഭാവതിയമ്മയും മന്ത്രിയെ അറിയിച്ചു. 'രോഗികളും കുട്ടികളും ഉള്‍പ്പെടെ കാല്‍നടയായി പോകുന്നുണ്ട്. ധാര്‍ഷ്ട്യത്തോടെയാണ് പലരും വണ്ടിയോടിക്കുന്നത്.
No comments
Post a Comment