Header Ads

  • Breaking News

    ക്രിമിനൽ കേസ് പ്രതികൾക്ക് അനാവശ്യമായ ശിക്ഷാ ഇളവ് വേണ്ട - സുപ്രീംകോടതി





    ന്യൂഡൽഹി :- ക്രിമിനൽ കേസ് പ്രതികൾക്ക് ശിക്ഷ വിധിക്കു മ്പോൾ അനാവശ്യമായ ഇളവ് ഒഴിവാക്കണമെന്നു സുപ്രീംകോടതി. കൊലപാതക ശ്രമക്കേസിലെ പ്രതിയുടെ ജയിൽ ശിക്ഷ കുറയ്ക്കുകയും പിഴ വർധിപ്പിക്കുകയും ചെയ്‌ത മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണു ജസ്റ്റ‌ിസുമാരായ വിജയ് ബിഷ്ണോയ്, രാജേഷ് ബിൻഡൽ എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. 

    നഷ്ടപരിഹാരം നൽകുന്നതു ശിക്ഷയ്ക്കു തുല്യമോ പകരമോ ആയി കണക്കാക്കാൻ സാധിക്കില്ലെന്നും ധാർമികത ലംഘിച്ച ശേഷം പണം നൽകി പരിഹരിക്കാൻ സാധിക്കുമെന്ന തെറ്റായ സന്ദേശം നൽകുന്നത് ഉചിതമല്ലെന്നും കോടതി പറഞ്ഞു. പല കോടതികൾക്കും ഇത് മനസ്സിലാകാത്ത സാഹചര്യത്തിലാണ് ശിക്ഷ വിധിക്കുന്നതുമായി ബന്ധപ്പെട്ട ചില മാനദണ്ഡങ്ങൾ കോടതി വ്യക്തമാക്കിയത്. സമൂഹത്തിൻ്റെ പൊതുവികാരത്തിൽ നിന്നും സമ്മർദത്തിൽ നിന്നും സ്വതന്ത്രമായി നിന്നു വേണം ശിക്ഷയിൽ തീരുമാനമെടുക്കാനെന്നും അതേസമയം സമൂഹത്തിലും ജനങ്ങളിലും കുറ്റകൃത്യം ചെലുത്തിയ ആഘാതം കണക്കിലെടുക്കണമെന്നും നിർദേശത്തിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad