Header Ads

  • Breaking News

    പയ്യന്നൂരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍



    പയ്യന്നൂർ: റിട്ട. എസ്‌ഐയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കാങ്കോല്‍ പാനോത്ത് സ്വദേശിയും രാമന്തളി പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപത്തെ താമസക്കാരനുമായ കിഴക്കിലോട്ടു വീട്ടില്‍ രാധാകൃഷ്ണന്‍ മാരാരാണ് (63) മരിച്ചത്.പയ്യന്നൂര്‍ റെിയില്‍വേ സ്‌റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
    കഴിഞ്ഞ ദിവസമാണ് സംഭവം. കുറച്ചുനാളായി രാധാകൃഷ്ണന്‍ മാരാർ അര്‍ബുദരോഗ ബാധിതനാണ് . ആദ്യഭാര്യ മിനി 22 വര്‍ഷം മുൻപ് വാഹനാപകടത്തിലില്‍ മരിച്ചിരുന്നു. ആറ് വർഷം മുൻപ് മകൻ മരിച്ചതും വാഹനാപകടത്തിലാണ്. കെ.രമാദേവിയാണ് രാധാകൃഷ്ണന്‍ മാരാരുടെ ഭാര്യ. ഗോപിനാഥന്‍, ശ്രീധരന്‍, ഗൗതമന്‍, പത്മാക്ഷി, രാജലക്ഷമി എന്നിവർ സഹോദരങ്ങളാണ്.

    No comments

    Post Top Ad

    Post Bottom Ad