Header Ads

  • Breaking News

    കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്ന്പേർക്ക് പരിക്ക്



    കൂത്തുപറമ്പ് : തലശ്ശേരി-ബാവലി അന്തസ്സംസ്ഥാനപാതയിൽ കൈതേരി വട്ടപ്പാറയിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ബുധനാഴ്ച രാവിലെ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ട് അപകടമുണ്ടായ സ്ഥലത്താണ് വീണ്ടും അപകടമുണ്ടായത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ നടന്ന രണ്ട് അപകടങ്ങളിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    ബുധനാഴ്ച രാവിലെ 7.15-ഓടെയാണ് കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടമുണ്ടായത്. ഓട്ടോഡ്രൈവർക്കും രണ്ട് യാത്രക്കാർക്കുമാണ് പരിക്കേറ്റത്. ഓട്ടോഡ്രൈവറെ കണ്ണൂരിലെയും മറ്റ് രണ്ടുപേരെ തലശ്ശേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കൂത്തുപറമ്പ് ഭാഗത്തുനിന്ന് കണ്ണവം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു.

    ചൊവ്വാഴ്ച വൈകീട്ട് ഇതേസ്ഥലത്ത് കാർ ലോറിയിൽ ഇടിച്ച് ഇതരസംസ്ഥാനക്കാരായ മൂന്നുപേർക്ക് പരിക്കേറ്റിരുന്നു. ഇവർ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലാണ്. റോഡിലെ വളവും വാഹനങ്ങളുടെ അമിത വേഗവുമാണ് പലപ്പോഴും അപകടങ്ങൾക്ക് ഇടയാക്കുന്നത്. സംസ്ഥാനത്തെതന്നെ പ്രധാന പാതകളിൽ ഒന്നാണ് തലശ്ശേരി-ബാവലി അന്തസ്സംസ്ഥാനപാത. ദിനംപ്രതി നൂറുക്കണക്കിന് വാഹനങ്ങൾ പാതയിലൂടെ കടന്നുപോകുന്നുണ്ട്.

    No comments

    Post Top Ad

    Post Bottom Ad