Header Ads

  • Breaking News

    സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം എം വിജിന്‍ എം എല്‍ എ ശനിയാഴ്ച ഫ്‌ലാഗ് ഓഫ് ചെയ്യും



     കണ്ണൂർ:-കല്യാശ്ശേരി മണ്ഡലത്തില്‍ ആരംഭിക്കുന്ന സഞ്ചരിക്കുന്ന മത്സ്യ വിപണന കേന്ദ്രം - അന്തിപ്പച്ചയുടെ ഉദ്ഘാടനവും ഫ്‌ലാഗ് ഓഫും ഫെബ്രുവരി ഏഴിന്  രാവിലെ 10 മണിക്ക് എരിപുരം മാടായി ബാങ്ക് പി സി സി ഹാളില്‍ എം വിജിന്‍ എം എല്‍ എ നിര്‍വ്വഹിക്കും. എം വിജിന്‍ എം എല്‍ എ യുടെ പ്രത്യേക വികസന ഫണ്ട് 18 ലക്ഷം രൂപ ചിലവഴിച്ചാണ് അന്തിപ്പച്ച പ്രവര്‍ത്തനം ആരംഭിക്കുന്നത്.  

    ജില്ലയിലെ വിവിധ ഫിഷ് ലാന്‍ഡിംഗ് സെന്ററുകളില്‍ നിന്നും മത്സ്യഫെഡ് ആയിക്കര മാപ്പിളബേ ഹാര്‍ബറില്‍ സജ്ജമാക്കിയിട്ടുള്ള ബേസ് സ്റ്റേഷനിലേക്ക് നേരിട്ട് സംഭരിക്കുന്ന വൈവിധ്യങ്ങളായ മത്സ്യ ഇനങ്ങളാണ് അന്തിപ്പച്ചയിലൂടെ വിപണനം നടത്തുക. സംസ്ഥാന സര്‍ക്കാരിന്റെ ഭക്ഷ്യസുരക്ഷ പദ്ധതിയുടെ ഭാഗമായി ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണമേന്മയേറിയതും രാസവസ്തു വിമുക്തവുമായ മത്സ്യം ന്യായവിലക്ക് ലഭ്യമാക്കുന്നതിന് മത്സ്യഫെഡിന്റെ സഹകരണത്തോടെയാണ് അന്തിപ്പച്ച പദ്ധതി നടപ്പാക്കി വരുന്നത്.

    കടല്‍, കായല്‍ മത്സ്യങ്ങള്‍ക്ക് പുറമെ മത്സ്യഫെഡിന്റെ കൊച്ചിയിലുള്ള ഐസ് ആന്‍ഡ്  ഫ്രീസിങ്ങ് പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്ന ചെമ്മീന്‍, ചൂര എന്നീ മത്സ്യങ്ങളുടെ അച്ചാറുകള്‍, കറിക്കൂട്ടുകള്‍, ഫ്രൈ മസാല, ചെമ്മീന്‍ ചമ്മന്തി പൊടി, ചെമ്മീന്‍ റോസ്റ്റ് തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളും അന്തിപ്പച്ചയിലൂടെ ലഭ്യമാകുമെന്നും എംഎല്‍എ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad