Header Ads

  • Breaking News

    പാലക്കാട്-കണ്ണൂർ എക്‌സ്പ്രസ് ഉൾപ്പെടെ ആറ് തീവണ്ടികൾ സ്ഥിരമാക്കി



    പാലക്കാട്: പാലക്കാട്ടുനിന്ന് കണ്ണൂരിലേക്ക് ഓടിയിരുന്ന പ്രത്യേക തീവണ്ടിയുൾപ്പെടെ ആറ് തീവണ്ടികൾ അതത് റൂട്ടുകളിൽ സ്ഥിരപ്പെടുത്തിയതായി റെയിൽവേമന്ത്രി അശ്വനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോർജ് കുര്യനെ അറിയിച്ചു.

    06031 പാലക്കാട്-കണ്ണൂർ പ്രത്യേകവണ്ടി സ്ഥിരമാവുന്നതോടെ 16611-ാം നമ്പറായിട്ടാണ് പതിവായി ഓടുക. വിശാഖപട്ടണത്തുനിന്ന് കൊല്ലത്തേക്കും തിരികെയുമുള്ള വണ്ടി, വിശാഖപട്ടണം-കൊല്ലം എക്‌സ്പ്രസ് തീവണ്ടിയാക്കി. 06032 കണ്ണൂർ-കോഴിക്കോട് സ്‌പെഷ്യൽ വണ്ടി, കണ്ണൂർ-കോഴിക്കോട് എക്‌സ്പ്രസാക്കി. തിരുവനന്തപുരം നോർത്ത്-മംഗളൂരു സ്‌പെഷ്യൽ, എറണാകുളം-വേളാങ്കണ്ണി സ്‌പെഷ്യൽ എന്നിവ സ്ഥിരമാക്കിയവയിൽ ഉൾപ്പെടും. കൊല്ലം-എറണാകുളം സ്‌പെഷ്യൽ കൊല്ലം-എറണാകുളം മെമുവായി ഓടും.

    No comments

    Post Top Ad

    Post Bottom Ad