മണിയൻപിള്ള രാജു ഉൾപ്പെട്ട അപകടം: വൈദ്യപരിശോധന വൈകിയത് വിവാദത്തിൽ; പൊലീസ് നടപടിയിൽ അട്ടിമറി ആരോപണം

തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു സഞ്ചരിച്ച കാർ ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പൊലീസ് നടപടികളിൽ ഗുരുതര വീഴ്ചയുണ്ടായതായി ആക്ഷേപം. മദ്യപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള വൈദ്യപരിശോധന അപകടം നടന്ന് 12 മണിക്കൂർ വൈകിപ്പിച്ചത് പ്രതിയെ രക്ഷിക്കാനുള്ള നീക്കമാണെന്നാണ് ഉയരുന്ന പ്രധാന ആരോപണം.
അട്ടിമറി ആരോപണത്തിന് പിന്നിൽ:
അപകടത്തിന് പിന്നാലെ നടനെ കസ്റ്റഡിയിലെടുക്കാനോ നിർത്താതെ പോയ വാഹനം കണ്ടെത്താനോ പൊലീസ് തയ്യാറായില്ല. രാത്രി തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു എന്നാണ് സിറ്റി പൊലീസ് കമ്മീഷണർ കെ. കാർത്തിക് വിശദീകരിച്ചത്. എന്നാൽ, പൊലീസ് തന്നെ വീട്ടിൽ വന്നു കണ്ടിരുന്നുവെന്നും, താൻ രോഗിയാണെന്ന് പറഞ്ഞപ്പോൾ രാത്രി സ്റ്റേഷനിൽ വരേണ്ടതില്ലെന്ന് പറഞ്ഞ് മടങ്ങിയതാണെന്നുമാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പ്രതികരിച്ചത്.
No comments
Post a Comment