വയനാട്ടിൽ അതിമാരക മയക്കുമരുന്നുമായി കണ്ണൂർ സ്വദേശി പിടിയിൽ
ബത്തേരി: വയനാട് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് അന്റീ നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് ബത്തേരി പൊൻകുഴിയിൽ നടത്തിയ വാഹന പരിശോധനയിൽ 4.215 ഗ്രാം മെത്താംഫിറ്റാമിനുമായി കണ്ണൂർ സ്വദേശി പിടിയിലായി. കർണാടകയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ്സിലെ യാത്രക്കാരനായിരുന്ന കണ്ണൂർ തലശ്ശേരി സ്വദേശി അസ്‌കർ പി.സി (37) ആണ് പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ സജിൻ എം.ജെ-യുടെ നേതൃത്വത്തിൽ കൊല്ലഗൽ-കോഴിക്കോട് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പ്രിവെന്റീവ് ഓഫീസർമാരായ സാബു സി.ഡി, രഘു എം.എ, സിവിൽ എക്‌സൈസ് ഓഫീസർ വിഷ്ണു കെ.കെ, വനിത സിവിൽ എക്‌സൈസ് ഓഫീസർ സുദിവ്യഭായി ടി.പി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.
No comments
Post a Comment