Header Ads

  • Breaking News

    പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മുൻ സ്കൂള്‍ പ്രിൻസിപ്പല്‍ അറസ്റ്റില്‍

    മുഴക്കുന്ന് എടത്തൊട്ടി കൊട്ടയാട് കുന്നത്ത് വീട്ടില്‍ കെ.സി. ഷാജു (59) ആണ് അറസ്റ്റിലായത്. മോട്ടിവേഷണല്‍ സ്പീക്കർ കൂടിയാണ് ഷാജു. മുഴക്കുന്ന് പോലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൗണ്‍സലിങ്ങിനെത്തിയ പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച്‌ പീഡിപ്പിക്കാൻ ശ്രമിച്ചു എന്നാണ് പരാതി.

    അറസ്റ്റിലായ ഷാജുവിനെ മട്ടന്നൂർ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

     പ്രിൻസിപ്പല്‍ പദവിയില്‍ നിന്ന് വിരമിച്ച ശേഷം ഇയാള്‍ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ്, അഡോളസന്റ് കൗണ്‍സിലിങ് സ്റ്റേറ്റ് ഫാക്കല്‍റ്റിയംഗമായാണ് പ്രവർത്തിച്ചിരുന്നത്.

    കണ്ണൂർ ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാഭ്യാസ വകുപ്പിന് വേണ്ടി ബോധവത്കരണ ക്ലാസുകളും കൗണ്‍സിലിങ്ങ് പരിപാടികളും നടത്തിയിരുന്ന വ്യക്തിയാണ് ഷാജു. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad