Header Ads

  • Breaking News

    കുട്ടികള്‍ ഹെല്‍ത്ത് അമ്പാസിഡര്‍മാരാകുന്നു ; സ്‌കൂളുകളിൽ 'അക്ഷരം ആരോഗ്യം' പദ്ധതി, കുട്ടികള്‍ക്ക് ഹെല്‍ത്ത് കാര്‍ഡ് നല്‍കും




    തിരുവനന്തപുരം :- യുവതലമുറയുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വിദ്യാഭ്യാസവകുപ്പിൻ്റെ സഹകരണത്തോടെ സമഗ്ര സ്കൂൾ ആരോഗ്യ പരിപാടി (അക്ഷരം ആരോഗ്യം) നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോർജ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തുക. കുട്ടികൾക്ക് ആരോഗ്യവിവരങ്ങൾ രേഖപ്പെടുത്തി ഹെൽത്ത് കാർഡ് നൽകും. ഇത് ഇലക്ട്രോണിക് ഹെൽത്ത് കാർഡായി മാറ്റുകയും പൂർണ സ്വകാര്യതയോടെയും സുരക്ഷിതത്തോടെയും കൂടി സ്റ്റേറ്റ് ഡേറ്റ സെൻ്ററിൽ സൂക്ഷിക്കുകയും ചെയ്യും. അടിയന്തര ഘട്ടത്തിൽ ഈ ഇലക്ട്രോണിക് രേഖ കുട്ടിക്കു സഹായകമാകും.

    എല്ലാ സ്കൂളുകളിലും ഹെൽത്ത് അസംബ്ലിയും ഹെൽത്ത് കോർണറുമുണ്ടാകും. ഹെൽത്ത് മെൻ്റർമാരായി അധ്യാപകരെ തിരഞ്ഞെടുക്കുകയും അവർക്ക് വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് തയ്യാറാക്കിയ മോഡ്യൂൾ പ്രകാരം പരിശീലനം നൽകുകയും ചെയ്യും. ഈ അധ്യാപകർ കുട്ടികൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകും. വിദ്യാർഥികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാനായി ഹെൽത്ത് അംബാസഡർമാരായി എല്ലാ ക്ലാസിൽ നിന്നും ഒന്നോ രണ്ടോ കുട്ടികളെ തിരഞ്ഞെടുക്കും. ഇവരിലൂടെ അധ്യാപകർ നൽകുന്ന വിവരങ്ങൾ കൂടുതൽ സൗഹാർദപരമായി വിദ്യാർഥികളുടെ ഇടയിൽ പ്രചരിപ്പിക്കാനാകും. പരിപാടിയുടെ ഉദ്ഘാടനം 6 ന് രാവിലെ 11 മണിക്ക് കോട്ടൺഹിൽ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മന്ത്രി വീണാ ജോർജ് നിർവഹിക്കും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

    No comments

    Post Top Ad

    Post Bottom Ad