മാരക ലഹരി മരുന്നുമായി യുവാവ് പിടിയിൽ
പയ്യന്നൂർ: മാരക ലഹരി മരുന്നായമെത്താ ഫിറ്റാമിനുമായി ഇതര സംസ്ഥാന തൊഴിലാളി യായ യുവാവിനെ എക്സൈസ് സംഘം പിടികൂടി.അസാംബാർ പേട്ട സർസേബാരി സ്വദേശിയും മൂരിക്കൊവ്വലിലെ വാടക ക്വാട്ടേർസിൽ താമസക്കാരനുമായ സനിദുൾഹഖിനെ (22)യാണ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി.വി. ശ്രീനിവാസനും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 9.15മണിയോടെ താലൂക്കാശുപത്രിക്ക് സമീപം എൽ.ഐ.സി.ജംഗ്ഷ്നിൽ വെച്ചാണ് 418 മില്ലിഗ്രാം മെത്താഫിറ്റാമിനുമായി പ്രതി എക്സൈസ് പിടിയിലായത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ കെ. ശരത്ത്, പി. സൂരജ്, ഡ്രൈവർ പി.വി. അജിത് എന്നിവരും ഉണ്ടായിരുന്നു
No comments
Post a Comment