Header Ads

  • Breaking News

    പറശിനിക്കടവിലെ ലോഡ്ജിലെ മരണം കൊലപാതകമെന്ന് സംശയം .കൂടെയുണ്ടായിരുന്നയാൾ തൂങ്ങി മരിച്ചു



    കണ്ണൂർ : കണ്ണപുരം അയ്യോത്ത് താമസിക്കുന്ന ചെറുകുന്ന് മുട്ടിൽ സ്വദേശിനി കെ.വി.സീമ(50)യെയാണ് 
    പറശിനിക്കടവിലെ ലോഡ്ജില്‍ മരിച്ചനിയിൽ കണ്ടെത്തിയത്.
     .ഇവരുടെ മരണം കൊലപാതകമെന്നാണ് പൊലിസിൻ്റെ പ്രാഥമിക നിഗമനം. ചെറുകുന്ന് അയ്യോത്ത്
    മുട്ടില്‍ സ്വദേശിനിയായ സീമയുടെ ഭര്‍ത്താവ് സുരേഷ് രണ്ട് വര്‍ഷം മുമ്പ് മരണപ്പെട്ടിരുന്നു.
    ഇവർക്ക് രണ്ട് മക്കളുണ്ട്.
    സീമയുടെ കൂടെയുണ്ടായിരുന്ന അയൽവാസിയായ ആൺ സുഹൃത്ത് അയ്യോത്തെ കടേപ്പറമ്പില്‍ വീട്ടില്‍ കെ.പി.വിജയനെ മാട്ടൂൽ നോർത്തിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ഇരുവരും അയല്‍വാസികളാണ്. ഫിബ്രവരി 4 ന് ഉച്ചക്ക് 12.50 നാണ് ഇരുവരും ചേര്‍ന്ന് പറശിനിക്കടവിലെ സമ്മര്‍ലാന്റ് ഇന്‍ ലോഡ്ജിലെ 602-ാം നമ്പര്‍ മുറിയെടുത്തത്.
    വൈകുന്നേരം ആറോ ടെ വിജയന്‍ മുറി പുറത്തുനിന്ന് പൂട്ടി പുറത്തേക്ക് പോയി.
    ഇയാള്‍ തിരിച്ചുവരാത്തതിനെ തുടര്‍ന്നാണ് ലോഡ്ജ് അധികൃതര്‍ പൊലീസിനെ വിളിച്ചത്.
    വിജയന്റെ മൊബൈല്‍ സ്വിച്ചോഫ് ചെയ്ത നിലയിലാണ്. നേരത്തെയും ഇരുവരും ഈ ലോഡ്ജില്‍മുറിയെടുത്തിരുന്നുവെന്ന് ലോഡ്ജ് അധികൃതര്‍ പൊലീസിനോട് പറഞ്ഞു.
    മരണം കൊലപാതകമാണെന്നാണ് പ്രാഥമിക സൂചന.
     പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂവെന്ന് പോലീസ് പറഞ്ഞു. മൃതദ്ദേഹം ഇൻക്വസ്റ്റ് നടത്തി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. ഇരുവരും നേരത്തെ സൗഹൃദമുണ്ടായിരുന്നുവെന്നാണ് പൊലിസിന് ലഭിച്ച വിവരം. വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും അയൽവാസികളിൽ നിന്നും മൊഴിയെടുത്തു. വിജയനെ കണ്ടെത്താനുള്ള അന്വേഷണം നടത്തുന്നതിനിടയിലാണ് വ്യാഴാഴ്ച രാവിലെ മാട്ടൂൽ നോർത്ത് പുഴയോരത്തെ തെങ്ങിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.പഴയങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.വിജയന് ഭാര്യയും രണ്ട് മക്കളുമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad