പി.എസ്.സി പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 ആക്കി ഉയർത്തി
തിരുവനന്തപുരം: പി.എസ്.സി ഉദ്യോഗാർത്ഥികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസാക്കി ഉയർത്തി സർക്കാർ. ഇന്ന് ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. നിലവിൽ 36 വയസായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള പ്രായ പരിധി.
പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് 45 വയസ് വരെ അപേക്ഷിക്കാം. മുമ്പ് നാല്പത് വയസായിരുന്നു. ഒബിസി വിഭാഗത്തിന് 43 വയസാണ് ഉയർത്തിയ പ്രായപരിധി. പി.എസ്.സി പ്രായപരിധി ഉയർത്തണമെന്ന ഉദ്യോഗാർത്ഥികളുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇന്ന് തീരുമാനമായത്. ഇത് സംബന്ധിച്ച് സർക്കാർ വിജ്ഞാപനം ഉടൻ പുറത്തിറങ്ങും.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനങ്ങൾക്ക് പ്രായപരിധി നാല്പത് വയസായി ഉയർത്തിയിരുന്നു. ആനുപാതികമായി മറ്റ് വിഭാഗങ്ങളുടെ പ്രായപരിധിയും ഉയർത്തി. കൂടാതെ, പങ്കാളിത്ത പെൻഷൻ നടപ്പാക്കിയ ശേഷം ജോലിയിൽ പ്രവേശിച്ചവരുടെ പെൻഷൻ പ്രായം അറുപതാക്കി മാറ്റിയിരുന്നു. ഈ സാഹചര്യത്തിലാണ് പി.എസ്.സി പ്രായപരിധിയും ഉയർത്തിയത്.
No comments
Post a Comment