അങ്കണവാടി പെൻഷൻ: 20 കോടി രൂപ അനുവദിച്ചു; വിരമിച്ചവർക്ക് ആശ്വാസം
തിരുവനന്തപുരം: സംസ്ഥാനത്തെ വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷനും മറ്റ് ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിനായി 20 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാമൂഹിക സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തുക അനുവദിച്ചത്.
കൂടുതൽ കണ്ടെത്തുക
തിരുവനന്തപുരം
തിരുവനന്തപുരം
അങ്കണവാടി വർക്കർമാരുടെയും ഹെൽപർമാരുടെയും ക്ഷേമനിധി ബോർഡിനാണ് സർക്കാർ ഈ സാമ്പത്തിക സഹായം ലഭ്യമാക്കിയിരിക്കുന്നത്. ഇതിലൂടെ കുടിശ്ശികയുള്ള പെൻഷൻ വിതരണം വേഗത്തിലാക്കാൻ സാധിക്കും. ദീർഘകാലമായി ആനുകൂല്യങ്ങൾക്കായി കാത്തിരുന്ന ആയിരക്കണക്കിന് വിരമിച്ച ജീവനക്കാർക്ക് ഈ നടപടി വലിയ ആശ്വാസമാകും. അങ്കണവാടി ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

No comments
Post a Comment