Header Ads

  • Breaking News

    ഇന്ത്യയുടെ വലിയ സ്വപ്നം, 2047 ഓടെ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്ന് ഡോ. എസ് സോമനാഥ്





    2047 ഓടെ ഇന്ത്യക്കാരൻ ചന്ദ്രനിൽ കാലുകുത്തുമെന്നത് ഇന്ത്യയുടെ വലിയ സ്വപ്നമാണെന്നും അതു സാധ്യമാകുമെന്നും ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ.എസ് സോമനാഥ്. ചന്ദ്രനിലേക്കുള്ള യാത്ര ചന്ദ്രയാൻ 3 കൊണ്ട് അവസാനിപ്പിക്കുകയല്ല, ചന്ദ്രയാൻ നാലും അഞ്ചും നടത്താനാണു ഉദ്ദേശ്യം. ഭൂമിയിൽ എത്രകാലം മനുഷ്യർക്ക് ഇടം ഉണ്ടാകുമെന്നു ഉറപ്പു പറയാനാകില്ല. അത്തരമൊരു അവസ്‌ഥ സംജാതമായാൽ ഭാവി തലമുറയ്ക്കു പോകാൻ ഒരിടം ഉണ്ടാക്കുകയെന്നതു നമ്മുടെ കടമയാണ്. പിണറായി പെരുമയിൽ 'പെരുമ ടോക്സി'ൽ തന്റെ വീക്ഷണങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.

    ശൂന്യാകാശ ഗവേഷണ രംഗത്ത് സ്വന്തമായ ഇടം കണ്ട ത്താൻ ഇന്ത്യയ്ക്കു കഴിഞ്ഞിരിക്കുന്നു. ഇത് അഭിമാനകരമായ നേട്ടമാണ്. വിദേശ രാജ്യങ്ങളുടെ നാനൂറോളം സാറ്റ്ലൈറ്റുകൾ ഇന്ത്യ വിക്ഷേപിച്ചിട്ടുണ്ട്. സൂര്യനെക്കുറിച്ചു പഠിക്കാനുള്ള ഉപകരണമായ ആദിത്യ എൽ1, ബ്ലാക്ക് ഹോളിനെക്കുറിച്ചു പഠിക്കാനുള്ള 'എക്സ്പോ സ്‌റ്റാറ്റ്' എന്നീ ഉപകരണങ്ങൾ നമുക്ക് കരഗതമായിരിക്കുന്നു. വീനസ് ഓർബിറ്റ് ദൗത്യവും സർക്കാർ അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയുടെ ബഹിരാകാശ നേട്ടം ലോകത്തിനു മാതൃകയാണ്.

    ഇലക്ട്രോണിക്സ് ഉൽപന്ന നിർമാണത്തിൽ ഇന്ത്യ പിറകിലാണ്. ബഹിരാകാശ പഠനങ്ങളിൽ എഐയും എംഐയും കൂടുതൽ വിശാലമാകുന്ന കാലമാണിത്. ഉപഗ്രഹം 3 വർഷം കൊണ്ട് കാലഹരണപ്പെടുന്നു. ഇന്ത്യയിൽ റോബോട്ടിക്സിൽ ഏറ്റവും സമർഥരായ ആളുകൾ മലയാളികളാണ്. നമ്മുടെ കൃഷിദർശൻ എട്ടോളം ധാന്യങ്ങളുടെ ഗതിവിഗതികൾ വിശകലനം ചെയ്യാൻ പറ്റുന്ന ഒന്നാണ്. സ്പേസ് സയൻസ് മേഖലയിൽ ഐഎ സ്‌ആർഒ പ്രവർത്തിക്കുന്നത് ചെറിയ ചെലവിൽ വലിയ നേട്ട ങ്ങളുണ്ടാക്കാനാണ്. സ്വപ്നം കാണുക, അത് സത്യമായിത്തീരും-അദ്ദേഹം പറഞ്ഞു. ഗവ.ബ്രണ്ണൻ കോളജ് റിട്ട.അസോഷ്യേറ്റ് പ്രഫസർ ഡോ.സതീഷ്കുമാർ മോഡറേറ്ററായിരുന്നു. ജില്ലയിലെ സ്‌കൂൾ, കോളജുകളിൽ നിന്നെത്തിയ വിദ്യാർഥികളുടെ ചോദ്യങ്ങൾക്കും മറുപടി നൽകി.

    No comments

    Post Top Ad

    Post Bottom Ad