മദ്യപാനത്തിനിടെ തർക്കം: മൂന്ന് യുവാക്കൾക്ക് കുത്തേറ്റു; പ്രതിക്കെതിരെ കേസെടുത്തു
പയ്യന്നൂർ: മദ്യപിക്കുന്നതിനിടെ കൂടുതൽ മദ്യം നൽകാത്തതിനെ ചൊല്ലി കത്തിക്കുത്ത് പരാതിയിൽ പോലീസ് കേസെടുത്തു. രാമന്തളി കുന്നരുവിലെ രാഹുലിനെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്. 17 ന് ശനിയാഴ്ചരാത്രി 11.30 മണിയോടെയാണ് സംഭവം. രാമന്തളികുന്ന രുവിലെ ഹര കുമാറിൻ്റെ വീടിന് സമീപം സുഹൃത്തുകളോടൊപ്പം മദ്യപിക്കുന്നതിനിടയിൽ കൂടുതൽ മദ്യം നൽകാത്തവിരോധത്തിൽ അഴീക്കോട് മൂന്നു നിരത്ത് സ്വദേശി കെ. ജിതിൻ്റെ (28) നെഞ്ചിൽ പ്രതി മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തുകയും ദേഹത്ത് വരയുകയും സുഹൃത്തുക്കളായ ഗോകുലിൻ്റെ കണ്ണിനു താഴെയും ഹരിദാസിൻ്റെ ഇടതു പള്ളയിലും നെഞ്ചത്തു കുത്തുകയും കൂടെയുണ്ടായിരുന്ന യദുവിനെ അടിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്. പരിക്കേറ്റവർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കേസെടുത്തപോലീസ് അന്വേഷണം ഊർജ്ജിതമാക്കി.
No comments
Post a Comment