വിവാഹിതയെന്നറിഞ്ഞിട്ടും ബന്ധം, അസാന്നിധ്യം അവസരമാക്കി- രാഹുലിനെതിരേ പരാതിനൽകി അതിജീവിതയുടെ ഭർത്താവ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് വീണ്ടും കുരുക്ക്. ലൈംഗികാതിക്രമക്കേസിലെ അതിജീവിതയുടെ ഭർത്താവ് രാഹുലിനെതിരേ പരാതി നൽകി. ഡിജിപിക്കും മുഖ്യമന്ത്രിക്കുമാണ് പരാതി നൽകിയത്.
തന്റെ കുടുംബ ജീവിതം തകർത്തെന്നും വലിയ മാനനഷ്ടത്തിന് ഇടയാക്കിയെന്നും പരാതിയിൽ പറയുന്നു. വിവാഹിതിയാണെന്ന് അറിഞ്ഞിട്ടും തന്റെ ഭാര്യയുമായി രാഹുൽ വഴിവിട്ട ബന്ധം സ്ഥാപിച്ചു. തന്റെ അസാന്നിധ്യം അവസരമാക്കി രാഹുൽ ഭാര്യയെ വശീകരിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
തങ്ങൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നയിരുന്നു രാഹുലിന്റെ വാദം. എന്നാൽ പ്രശ്നം പരിഹരിക്കാനായിരുന്നെങ്കിൽ തന്നെയായിരുന്നു ബന്ധപ്പെടേണ്ടിയിരുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. രാഹുലിനെതിരേ ബിഎൻഎസ് 84 പ്രകാരം കേസെടുക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു
No comments
Post a Comment