ആസിഡ് ആക്രമണം പോലീസ് വിദ്യാർത്ഥിനിയുടെ മൊഴിയെടുക്കും
പുൽപ്പള്ളി : ആസിഡ് ആക്രമണത്തിൽ പരുക്കേറ്റ മാരപ്പൻമൂല പ്രിയദർശിനി നഗറിലെ മഹാലക്ഷ്മിയുടെ (14) മൊഴി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മജിസ്ട്രേട്ട് രേഖപ്പെടുത്തി.
മൊഴിപ്പകർപ്പു ലഭിച്ചശേഷം വിദ്യാർത്ഥിനിയിൽ നിന്നു വിശദമായ മൊഴിയെടുക്കുമെന്നു പൊലീസ് അറിയിച്ചു. കോടതി റിമാൻഡ് ചെയ്ത പ്രതി രാജു ജോസിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു പൂർത്തീകരിക്കും. വെള്ളിയാഴ്ച വൈകുന്നേരമാണു സ്കൂളിൽനിന്നു മടങ്ങിയെത്തിയ മഹാലക്ഷ്മിയുടെ മുഖത്തു പ്രതി ആസിഡ് ഒഴിച്ചത്. കുടും ബപരമായ വൈരാഗ്യമാണു കാരണമെന്നു പ്രതി മൊഴി നൽകി. വേലിയമ്പം ദേവിവിലാസം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിനിയാണ് മഹാലക്ഷ്മി.
No comments
Post a Comment