Header Ads

  • Breaking News

    യുഎഇയിൽ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ



    അജ്മാൻ: യുഎഇയിലെ സാമൂഹികമാധ്യമ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ അശ്ലീല പരാമർശത്തോടെ പ്രചരിപ്പിച്ചതിന് കണ്ണൂർ സ്വദേശിയെ അജ്മാൻ പോലീസ് അറസ്റ്റുചെയ്തു. കണ്ണൂർ മട്ടന്നൂർ സ്വദേശിനിയുടെ ചിത്രങ്ങളാണ് മസാജ് സെന്ററിന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലൂടെ അപകീർത്തികരമായ രീതിയിൽ പ്രചരിപ്പിച്ചത്.

    ഇൻസ്റ്റഗ്രാമിൽ ഒട്ടേറെ ഫോളോവർമാരുള്ള യുവതിയുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അവർ ഷാർജയിലെ യാബ് ലീഗൽ സർവീസസിന്റെ സഹായത്തിൽ അജ്മാൻ പ്രോസിക്യൂഷൻ മുഖേന അജ്മാൻ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

    ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിലാണ് യുവതി ജോലി ചെയ്യുന്നത്. സർക്കാർ ലൈസൻസോടെയാണ് അവർ സാമൂഹിക മാധ്യമ മാർക്കറ്റിങ് നടത്തിവന്നിരുന്നത്. രണ്ട് മസാജ് സെന്ററുകളുടെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലാണ് യുവതിയുടെ ചിത്രങ്ങൾ അശ്ലീലച്ചുവയുള്ള അടിക്കുറിപ്പോടെ പ്രത്യക്ഷപ്പെട്ടത്. 

    സാമൂഹികമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയാൽ അഞ്ചുലക്ഷംവരെ പിഴ

    No comments

    Post Top Ad

    Post Bottom Ad