വാഹനം ഓടിക്കാൻ വാങ്ങി വഞ്ചിച്ച പ്രതി പിടിയിൽ
കണ്ണൂർ:വാഹനം താൽക്കാലികമായി ഓടിക്കാൻ വാങ്ങിച്ച ശേഷം തിരിച്ചു നൽകാതെ വഞ്ചിച്ച യുവാവ് പിടിയിൽ. പുതിയ തെരുപനങ്കാവിലെ കേളോത്ത് ഹൗസിൽ ശ്യാമിനെ (35) യാണ് ടൗൺഎസ്.ഐ. കെ. അനുരൂപും സംഘവും അറസ്റ്റ് ചെയ്തത്.അലവിൽ ഒറ്റതെങ്ങ് മുത്തപ്പൻ കാവിന് സമീപത്തെ കെ അനഘയുടെ പരാതിയിലാണ് ടൗൺ പോലീസ് കേസെടുത്തിരുന്നത്. പരാതിക്കാരിയുടെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ. 13. എ.എക്സ്. 2080 നമ്പർ ഡോസ്ത് റിലേ പിക് അപ്പ് വാഹനം പ്രതിക്ക് താൽക്കാലികമായി ഓടിക്കുവാൻ വിശ്വസിച്ച് നൽകിയ ശേഷം തിരിച്ചു നൽകാതെ വഞ്ചിക്കുകയായിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് ഇന്ന് പുലർച്ചെയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
No comments
Post a Comment