ബസ്സ് ഇടിച്ച് ബൈക്ക് യാത്രക്കാരനായ കൊറ്റാളി സ്വദേശിയായ യുവാവ് മരിച്ചു
കണ്ണാടിപ്പറമ്പ് കൊറ്റാളിക്കാവിന് സമി പം അരിയമ്പാട്ട് അനീഷാ (38) ണ് മരിച്ചത്. വെള്ളിയാഴ്ച്ച പകൽ 2.10 ഓടെ ഗവ. ഹയ ർസെക്കൻഡറി സ്കൂളിന് സമീപമായിരുന്നു അപക ടം. കണ്ണാടിപ്പറമ്പ് ഭാഗത്തു നിന്ന് വീട്ടിലേക്ക് പോകുന്ന അനീഷിന്റെ ബൈക്കിൽ എതിർവശത്തുനിന്നുവന്ന സ്വകാര്യബസ്സിടിക്കുകയാ യിരുന്നു. പരിക്കേറ്റ അനീ ഷിനെ ഉടൻ കണ്ണൂരിലെ സ്വ കാര്യ ആശുപത്രിയിലെത്തി ച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ശനിയാഴ്ച്ച പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം സംസ്കരിക്കും. പരേതനായ കരുണാ കരന്റെയും എ ചന്ദ്രമതിയു ടെയും മകനാണ്. സഹോദ രങ്ങൾ: എ ഷൈജു, എ ഷൈനി.
No comments
Post a Comment