Header Ads

  • Breaking News

    ലഹരി ഉപയോഗങ്ങൾക്കും വിപണനങ്ങൾക്കുമെതിരെ പോലീസ് നിരീക്ഷണം ശക്തമാക്കും




    തോട്ടട :- ചാല 12 കണ്ടിയിലെ പഴയ സ്റ്റീൽ കമ്പനി പരിസരത്തു ലഹരി ഉപയോഗവും വിപണനവും വ്യാപകമെന്ന പരാതി ലഭിച്ചതിനാൽ നിരീക്ഷണം ശക്തമാക്കുമെന്ന് പോലീസ് പറഞ്ഞു. വ്യാഴാഴ്ച രാത്രി ഇവിടെ റോ ഡരികിൽ ലഹരി ഉപയോഗം ചോദ്യം ചെയ്തവരെ ഒരു സംഘം ആക്രമിച്ചുവെന്ന നാട്ടുകാരു ടെ പരാതിയിൽ സ്‌ഥലത്ത് എടക്കാട് പൊലീസ് എത്തിയിരുന്നു.പൊതുസ്‌ഥലത്തെ ലഹരി ഉപ യോഗം ചോദ്യം ചെയ്ത കെ.ഗീത, സുരേഷ് കുമാർ, രാജേഷ്, ഷിജു എന്നിവരെ ഒരുസംഘം മർ ദിച്ചുവെന്ന് പരാതിയും ലഭിച്ചതാ യി പൊലീസ് പറഞ്ഞു. ഇവർ ജി ല്ലാ ആശുപ്രതിയിൽ ചികിത്സ തേടി. അതേ സമയം പ്രകോപന മില്ലാതെ തങ്ങളെ ആക്രമിച്ചുവെ ന്ന് പരാതി എതിർ വിഭാഗവും നൽകിയതായി പൊലീസ് പറ ഞ്ഞു.

    പഴയ സ്‌റ്റീൽ കമ്പനിക്ക് സമീ പത്തെ കിണറ്റിൽ നിന്നാണ് ശു ദ്ധജലം എടുക്കുന്നതെന്നും പുറ ത്തുനിന്നടക്കം സാമൂഹിക വിരു ദ്ധർ ഇവിടെ ക്യാംപ് ചെയ്യുന്നതിനാൽ തങ്ങൾ ഭീതിയിലാണെ ന്നും സാമൂഹിക വിരുദ്ധരെ ഭയ ന്ന് സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റുന്നില്ലെന്നും പരാതി ലഭിച്ചതായി പൊലീസ് പറഞ്ഞു.തോട്ടട ടൗണിന് സമീപത്തെ ചില കേന്ദ്രങ്ങളിലും ചാല 12 കണ്ടിയിലെ ആളൊഴിഞ്ഞ ഇട റോഡുകളിലും ലഹരി വസ്‌തു ക്കളുടെ ഉപയോഗവും വിപണന വും ഉള്ളതായി പരാതി ലഭിച്ചിട്ടു ണ്ടെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് പറഞ്ഞു.

    No comments

    Post Top Ad

    Post Bottom Ad