Header Ads

  • Breaking News

    രാഹുലിനെതിരെ പരാതി നല്‍കിയതിന് അധിക്ഷേപം: ദീപ ജോസഫിനെതിരെ തടസ ഹർജി നല്‍കി അതിജീവിത


    രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ തടസഹർജി നൽകി. അതിജീവിതയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച കേസിലെ പ്രതി
    ദീപ ജോസഫിന്റെ ഹർജിയിലാണ് തടസ്സ ഹർജി നൽകിയത്. അഡ്വ കെ ആർ സുഭാഷ് ചന്ദ്രനാണ് അതിജീവിതയുടെ തടസ്സ ഹർജി ഫയൽ ചെയ്തത്.

    അതേസമയം, ലൈംഗികപീഡനക്കേസുകളില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ അയോഗ്യനാക്കണമെന്ന പരാതി നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റി തിങ്കളാഴ്ച പരിഗണിക്കും. രാഹുലിനെതിരെ ഡി.കെ. മുരളി എംഎല്‍എ നല്‍കിയ പരാതി സ്പീക്കര്‍ എ.എന്‍. ഷംസീര്‍ എത്തിക്‌സ് കമ്മിറ്റിക്കു കൈമാറിയിരുന്നു.

    മൂന്നാമത്തെ പരാതിയില്‍ കോടതി ജാമ്യം അനുവദിച്ചതോടെ ജയില്‍വിട്ട് രാഹുല്‍ വീട്ടില്‍ എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് എംഎല്‍എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്നുള്ള പരാതി പരിഗണിക്കുന്നത്.
    എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് സഭയുടെ മുന്നിലെത്തും. അതനുസരിച്ചുള്ള ശിക്ഷ ആവശ്യപ്പെട്ട് മുഖ്യമന്ത്രി അവതരിപ്പിക്കുന്ന പ്രമേയം സഭ പാസാക്കണം. ശാസനമുതല്‍ പുറത്താക്കല്‍വരെയുള്ള ശിക്ഷ സഭയ്ക്ക് നടപ്പാക്കാം.

    No comments

    Post Top Ad

    Post Bottom Ad