Header Ads

  • Breaking News

    അവധിക്കാലത്ത് സ്കൂളുകളിൽ കലാ-കായിക പരിശീലന ക്യാംപുകൾ നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി





    തൃശൂർ :- അവധിക്കാലത്ത് സ്കൂളുകളിൽ ക്ലാസുകൾ നടത്തി വിദ്യാർഥികളുടെ അവധി കവർന്നെടുക്കുന്ന പ്രവണത കർശനമായി തടയുമെന്നും അടുത്ത വർഷം മുതൽ സ്കൂളുകളിൽ കുട്ടികൾക്കായി കലാ-കായിക പരിശീലന ക്യാംപുകൾ തുടങ്ങുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സംസ്‌ഥാന സ്കൂ‌ൾ കലോത്സവ ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു മന്ത്രി. 

    ഘട്ടം ഘട്ടമായി എല്ലാ കുട്ടികൾക്കും ഏതെങ്കിലും ഒരു ഇനത്തിൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു. എസ്എസ്എൽസി ഫലം പ്രഖ്യാപിക്കുന്നതു പോലെ, കലാ-കായിക മത്സരങ്ങളിൽ ഓരോ വിദ്യാലയങ്ങളുടെയും മികവു പ്രഖ്യാപിക്കുന്ന പദ്ധതി നടപ്പിലാക്കും. അക്കാദമിക ഇതര വിഷയങ്ങളിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന വിദ്യാലയങ്ങൾക്ക് അടുത്ത വർഷം മുതൽ 'ചീഫ് മിനിസ്‌റ്റേഴ്‌സ് ഗോൾഡ് കപ്പ്' സമ്മാനിക്കും.

    No comments

    Post Top Ad

    Post Bottom Ad