ഗ്ലാസ്സ് വില വർദ്ധനവ്: കുത്തകകളുടെ കൊള്ളലാഭത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം
കണ്ണൂർ: അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് ചൂണ്ടിക്കാട്ടി ഗ്ലാസ്സ് വില അടിക്കടി വർദ്ധിപ്പിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവുമായി കേരള ഗ്ലാസ്സ് ഡീലേഴ്സ് ഫോറം (KGDF) കണ്ണൂർ ജില്ലാ കമ്മിറ്റി രംഗത്ത്. കുത്തക മുതലാളിമാർ കൊള്ളലാഭം ഉണ്ടാക്കുന്നതിന് വേണ്ടിയാണ് വിപണിയിൽ തോന്നുംപടി വില വർദ്ധിപ്പിക്കുന്നതെന്ന് കമ്മിറ്റി ആരോപിച്ചു.
സാധാരണക്കാരായ ഉപഭോക്താക്കളെയും നിർമ്മാണ മേഖലയെയും ഈ വില വർദ്ധനവ് വലിയ പ്രതിസന്ധിയിലാക്കുകയാണ്. യാതൊരു മുൻകൂർ മുന്നറിയിപ്പുമില്ലാതെ കമ്പനികൾ നടത്തുന്ന ഈ വിലവർദ്ധനവ് വ്യാപാരികൾക്കും വലിയ ബാധ്യതയുണ്ടാക്കുന്നു. ഈ നീതിരഹിതമായ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാനാണ് കേരള ഗ്ലാസ്സ് ഡീലേഴ്സ് ഫോറം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ തീരുമാനം.
No comments
Post a Comment