തളിപ്പറമ്പ്: കെ.എസ്.ആര്‍.ടി.സി ബസും സ്വകാര്യബസും തമ്മില്‍ ഉരസിയതിനെ തുടര്‍ന്ന് ദേശീയപാതയില്‍ നാട്ടുകാരുമായി ഏറ്റുമുട്ടിയ സ്വകാര്യ ബസ് ജീവനക്കാരന്റെ പേരില്‍ പോലീസ് കേസെടുത്തു.കെ.എല്‍-58 ആര്‍-8916 കൃതിക ബസ് ജീവനക്കാരന്‍ കുഞ്ഞിമംഗലം എടാട്ടെ ചെല്ലന്‍ വീട്ടില്‍ കെ.അഭിറാം(26)ന്റെ പേരിലാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.ഇന്നലെ രാവിലെ 10.15ന് തളിപ്പറമ്പ് ദേശീയപാതയില്‍ വെച്ചായിരുന്നു സംഭവം.പരസ്പരം ഏറ്റുമുട്ടി സമാധാനഭംഗം ഉണ്ടാക്കിയതിനാണ് കേസ്.പ്രശ്‌നത്തില്‍ ഇടപെട്ട നാട്ടുകാരും അഭിറാമും പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.
No comments
Post a Comment