Header Ads

  • Breaking News

    റേഷൻ കാർഡ് മുൻഗണന ക്രമത്തിലേക്ക് തരം മാറ്റത്തിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി


    റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിലേക്ക് തരം മാറ്റുന്നതിന്റെ ഭാഗമായി ഒഴിവാക്കൽ മാനദണ്ഡങ്ങൾ ഉൾപ്പെടാത്ത മുൻഗണനേതര ( എൻ പിഎസ് – നീല ), ( എൻ പി എൻ എസ് – വെള്ള ) റേഷൻ കാർഡുകൾ മുൻഗണന ( പി എച്ച് എച്ച് – പിങ്ക് ) വിഭാഗത്തിലേക്ക് മാറ്റുന്നതിനുള്ള ഓൺലൈൻ അപേക്ഷകൾ (അംഗീകൃത അക്ഷയ കേന്ദ്രങ്ങൾ വഴിയോ, സിറ്റിസൺ ലോഗിൻ പോർട്ടൽ വഴിയോ)13-02-2026 വരെ  സമർപ്പിക്കാവുന്നതാണെന്ന് വയനാട് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

     

    റേഷൻ കാർഡ് തരം മാറ്റലിന് കരുതേണ്ട സർട്ടിഫിക്കറ്റുകൾ :

     

    വരുമാന സർട്ടിഫിക്കറ്റ്

    പുതിയ നികുതി ചീട്ടിന്റെ പകർപ്പ്

    വീടിന്റെ വിസ്തീർണ്ണം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

    സ്ഥലവും വീടും ഇല്ലെങ്കിൽ ആയത് കാണിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം

    2009 ലെ ബി.പി. എ ൽ ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബം ആണെങ്കിൽ ആയത് കാണിക്കുന്ന പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം

    മാരക രോഗങ്ങൾ ഉള്ളവരാണെങ്കിൽ ആയതിന്റെ മെഡിക്കൽ സർട്ടിഫിക്കറ്റ്

    കൂടുതൽ വിവരങ്ങൾക്ക് താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.

    ഫോൺ വൈത്തിരി:- 04936 – 255222.

    സുൽത്താൻബത്തേരി : 0493- 220213.

    മാനന്തവാടി : 04935 – 240252


    No comments

    Post Top Ad

    Post Bottom Ad