Header Ads

  • Breaking News

    പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി; നില ഗുരുതരം



    പയ്യാവൂർ: കണ്ണൂർ പയ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. ഇന്ന് രാവിലെ എട്ടേകാലോടെയാണ് സംഭവം. സ്കൂൾ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് വിദ്യാർത്ഥിനി താഴേക്ക് ചാടിയത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടന്നു വരുന്നതിനിടയിലാണ് സംഭവം നടന്നതെന്ന് പ്രിൻസിപ്പൽ കെ. ബിനോയ് അറിയിച്ചു. പഠനത്തിൽ മികച്ച നിലവാരം പുലർത്തിയിരുന്ന കുട്ടിയായിരുന്നുവെന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളോ കുട്ടിക്ക് മാനസിക പ്രയാസങ്ങളോ ഉള്ളതായി ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് അവധി കഴിഞ്ഞ് കുട്ടികൾ തിരിച്ചെത്തിയതേയുള്ളൂ. സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് സ്കൂൾ അധികൃതർ വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad