ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം ആറ് വയസ്സ് ; നിർദേശം നടപ്പാക്കാത്തതിൽ കേരളമുൾപ്പെടെ സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ വിമർശനം
ന്യൂഡൽഹി :- ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള കുറഞ്ഞ പ്രായം 6 ആക്കണമെന്ന നിർദേശം നടപ്പാക്കാത്തതിൽ കേരളമുൾപ്പെടെ സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ വിമർശിച്ചു. അടുത്ത വിദ്യാഭ്യാസ വർഷം മു തൽ ഇതു പാലിക്കണമെന്നു വി ദ്യാഭ്യാസ മന്ത്രാലയം ആവശ്യ പ്പെട്ടു. ദേശീയ വിദ്യാഭ്യാസ നയ ത്തിലെ വ്യവസ്‌ഥകൾ നടപ്പാക്ക ണമെന്ന് 2023 മുതൽ ആവശ്യ പ്പെടുന്നുണ്ടെങ്കിലും പാലിക്കുന്നി ല്ലെന്നും ചൂണ്ടിക്കാട്ടി.
കേന്ദ്രനിർദേശമനുസരിച്ചു മറ്റു സംസ്‌ഥാനങ്ങളും കേന്ദ്രഭരണപ്ര ദേശങ്ങളും പ്രവേശന മാനദണ്ഡ ങ്ങളിൽ മാറ്റംവരുത്തിയെങ്കിലും കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേ ശ്, തെലങ്കാന, ഛത്തീസ്‌ഗഡ്, പു തുച്ചേരി എന്നിവ നിസ്സഹകരണ ത്തിലാണ്. 6 വയസ്സ് മാനദണ്ഡം 2027 മുതലേ നടപ്പാക്കുകയുള്ളൂ വെന്ന് കേരളം കഴിഞ്ഞമാസം വ്യ : ക്തമാക്കിയിരുന്നു.

No comments
Post a Comment