Header Ads

  • Breaking News

    AKG സ്മൃതി മ്യൂസിയം ഉടൻ നാടിന് സമർപ്പിക്കും -മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി





    കണ്ണൂർ :- എകെജി സ്മൃതി മ്യൂസിയം അടുത്തമാസം തന്നെ നാടിന് സമർപ്പിക്കുമെന്ന് രജിസ്ട്രേഷൻ, പുരാവസ്‌തു, പുരാരേഖ, മ്യൂസിയം വകുപ്പു മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു. ടൗൺ സ്ക്വയറിൽ കണ്ണൂർ പൈതൃകോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. പയ്യാമ്പലത്ത് മുരുക്കഞ്ചേരി കേളു സ്മൃതി മണ്ഡപത്തിന്റെ നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കും. കടന്നപ്പള്ളി തെയ്യം മ്യൂസിയത്തിന്റെ കെട്ടിടനിർമാണം പുരോഗമിക്കുകയാണ്. സി എസ് ഐ പള്ളിയോട് ചേർന്നുള്ള സെമിത്തേരിയുടെ പൈതൃക പ്രാധാന്യം പരിഗണിച്ച് അത് സംരക്ഷിക്കാനുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. 

    നമ്മുടെ ചരിത്രവും പൈതൃകവുമെല്ലാം കാത്തുസൂക്ഷിച്ചുകൊണ്ട് വർത്തമാനകാല വെല്ലുവിളികളെ നേരിടാനും യഥാർത്ഥ ചരിത്രസൃഷ്ടികളുടെ കാവലാളായി മാറാനും ഓരോരുത്തരും സ്വയം സന്നദ്ധരാകണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ പൈതൃകോത്സവം മഹത്തായ ചരിത്ര പാരമ്പര്യത്തെക്കുറിച്ച് അറിവ് നൽകുന്നതായി. നാടിന്റെ അമൂല്യ ങ്ങളായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, പൈതൃക പദയാത്ര, ഗാന്ധിയൻ ഫോട്ടോ പ്രദർശനം എന്നിവ ചരിത്രത്തിലേക്ക് വെളിച്ചം വീശി എന്നും മന്ത്രി പറഞ്ഞു. കണ്ണൂർ പൈതൃകോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച ചരിത്ര പ്രബന്ധങ്ങളുടെ സംഗ്രഹം കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ. പി. ഇന്ദിര പ്രകാശനം ചെയ്തു. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ അധ്യക്ഷനായി. 

     ചരിത്രകാരൻ ഡോ. പി.ജെ. വിൻസെൻ്റ് പുസ്തകം ഏറ്റുവാങ്ങി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, ശൗര്യചക്ര പി.വി മനേഷ് എന്നിവർ മുഖ്യാതിഥികളായി. മ്യൂസിയം, മൃഗശാല വകുപ്പ് ഡയറക്ടർ മഞ്ജുളാദേവി, മ്യൂസിയം വകുപ്പ് സൂപ്രണ്ട് പി.എസ് പ്രിയരാജൻ എന്നിവർ സംസാരിച്ചു. തുടർന്ന് മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും പ്രകാശ് ഉള്ള്യേരിയും ചേർന്ന് അവതരിപ്പിച്ച 'ദ്വയ-രാഗതാള വിസ്‌മയവും അരങ്ങേറി.

    No comments

    Post Top Ad

    Post Bottom Ad