Header Ads

  • Breaking News

    കണ്ണൂർ ജില്ലാ കേരളോത്സവം ജനുവരി 25, 26 തീയതികളിൽ; സംഘാടക സമിതി രൂപീകരിച്ചു


    കണ്ണൂർ: ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമബോർഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല കേരളോത്സവത്തിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. ജനുവരി 25, 26 തീയതികളിൽ പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് മത്സരങ്ങൾ നടക്കുക.

    പെരളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്‌തു. പെരളശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുനീഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ പ്രോഗ്രാം ഓഫീസർ കെ. പ്രസീത പദ്ധതി വിശദീകരണം നടത്തി.

    ഭാരവാഹികൾ:

    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ (ചെയർമാൻ), ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഷബ്‌ന, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ വി.കെ. സനോജ് (വൈസ് ചെയർമാൻമാർ) എന്നിവരെ യോഗം തെരഞ്ഞെടുത്തു. കേരളോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി പ്രോഗ്രാം, ഫുഡ്, ഫിനാൻസ്, പബ്ലിസിറ്റി തുടങ്ങി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.

    ഫെബ്രുവരിയിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരളോത്സവത്തിന് മുന്നോടിയായാണ് ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. യോഗത്തിൽ വിവിധ ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും ജനപ്രതിനിധികളും പങ്കെടുത്തു.




    No comments

    Post Top Ad

    Post Bottom Ad